“പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ
ചൊല്‍വത്“
വൃത്തമെന്നാല്‍ എന്തെന്ന് വളരെ ലളിതമായി കേരളപാണിനി
പറഞ്ഞതു് നോക്കൂ. കവിതകള്‍ വാര്‍ക്കാനുപയോഗിക്കുന്ന നിയമങ്ങള്‍ തന്നെ
വൃത്തം. ലഘു, ഗുരു നിയമങ്ങള്‍ ഉപയോഗിച്ചു് ഒരു നിശ്ചിതരീതിയില്‍
എഴുതപ്പെടുന്നതു് പദ്യം. അല്ലെങ്കില്‍ അതു് ഗദ്യം.--ഏ. ആര്‍. രാജരാജവര്‍മ്മ (വൃത്തമഞ്ജരി)
വൃത്തങ്ങളെപ്പറ്റി പഠിക്കുവാനും, വൃത്തങ്ങളെക്കുറിച്ചു് അറിയാത്ത ഒരാള്‍ക്കു് വൃത്തത്തില്‍ കവിത എഴുതുവാനും, വൃത്തത്തിലെഴുതപ്പെട്ട ഒരു കവിതയുടെ വൃത്തമേതെന്നു കണ്ടുപിടിക്കുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ആണു് വൃത്തസഹായി. ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിതു്. |
|
ഏതു്
സിസ്റ്റങ്ങളില്‍ ഇതു് ഉപയോഗിക്കാം ? Windows XP with SP2 അല്ലെങ്കില്‍ Linux with Python 2.4.4 and wxPython 2.8 അല്ലെങ്കില്‍ Any OS with Python 2.4.4 and wxPython 2.8 Malayalam Unicode support is a must for any of the OS listed above എവിടെ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം ? വൃത്തസഹായിയുടെ ബീറ്റ റിലീസ് ഇവിടെ ലഭ്യമാണു്. എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം ? വൃത്തസഹായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. വിന്‍ഡോസില്‍ ഒരു stand-alone executable ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.exe എന്ന ഫയല്‍ റണ്‍ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും. ലിനക്സിലാകട്ടെ ഒരു source tar ball ആയാണു് റിലീസ് ചെയ്തിരിക്കുന്നതു്. vruthasahayi.py എന്ന ഫയല്‍ റണ്‍ ചെയ്താല്‍ വൃത്തസഹായി തുറക്കപ്പെടും. (മേല്‍പ്പറഞ്ഞ source tar ball വിന്‍ഡോസിനും ഉപയോഗിക്കാവുന്നതാണു്. പക്ഷേ Python, wxPython 2.8 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നു മാത്രം.) |
ചിത്രം 1: വൃത്തസഹായി
|
പരിചയപ്പെടുത്തല്‍: ചിത്രം 1 നോക്കുക. പദ്യം എഴുതേണ്ട സ്ഥലം 1 എന്നു് അടയാളപ്പെടുത്തിയിരിക്കുന്നു. ഫലം കാണുന്ന സ്ഥലം 2 എന്നു് അടയാളപ്പെടുത്തിയിരിക്കുന്നു. ബാക്കി അടയാളങ്ങളുടെ വിവരണം ചുവടെ കൊടുത്തിരിക്കുന്നു. 3 -- ചോയ്സ് ബോക്സ് അഥവാ റേഡിയോ ബട്ടണ്‍സ്. ഇവിടെ എന്തു ചെയ്യണമെന്നു തിരഞ്ഞെടുക്കാം. 4 -- കോമ്പോ ബോക്സ് അഥവാ ഡ്രോപ് ഡൌണ്‍ ബോക്സ്. ഇവിടെ ഏതു വൃത്തം പരിശോധിക്കണമെന്നു് തിരഞ്ഞെടുക്കാം. ഇതു് ചോയ്സ് ബോക്സില്‍ “വൃത്തം പരിശോധിക്കൂ” എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ മാത്രമേ ഉപയോഗക്ഷമമാകുകയുള്ളൂ. 5 -- സ്റ്റാറ്റസ് ബോക്സ്. ഫലം കാണിക്കുന്ന ഗ്രിഡ്ഡില്‍ ഒരു സെല്‍ ക്ലിക്ക് ചെയ്താല്‍ അതിന്റെ വിവരണം ഇവിടെ കാണാം. 6 -- “കണ്ടുപിടിക്കൂ/പരിശോധിക്കൂ” ബട്ടണ്‍. ഇവനാണു് പുലി. 7 -- “മായ്ക്കൂ” ബട്ടണ്‍. എഴുതിയതു് മായ്ക്കാന്‍ ഇവനെ ഉപയോഗിക്കാം. 8 -- “അടയ്ക്കൂ” ബട്ടണ്‍. അടച്ചു പുറത്തു് പോകാന്‍ ഇവനെ ഉപയോഗിക്കാം. |
|
എങ്ങനെ
ഉപയോഗിക്കാം ? A) വൃത്തം കണ്ടുപിടിക്കല്‍ ഒരു കവിതയെടുത്താല്‍ അതു് ഏതു വൃത്തത്തിലാണെന്നു് എങ്ങനെ മനസ്സിലാക്കാം എന്നതു് താഴെക്കൊടുത്തിരിക്കുന്നു. 1. വൃത്തസഹായി തുറക്കുക. 2. "ഇവിടെ പദ്യം എഴുതൂ" എന്ന ടെക്സ്റ്റ് ബോക്സില്‍ മലയാളം യൂനികോഡ് ഉപയോഗിച്ചു് കവിത എഴുതുക. നേരെ എഴുതാനാണെങ്കില്‍ മൊഴി കീമാന്‍ ഉപയോഗിക്കാം, അല്ലെങ്കില്‍ വരമൊഴി ഉപയോഗിച്ചു് കവിത എഴുതി, യൂനികോഡിലേക്ക് എക്സ്പോര്‍ട്ട് ചെയ്ത ശേഷം ഈ ടെക്സ്റ്റ് ബോക്സിലേക്ക് copy-paste ചെയ്യാവുന്നതാണു്. അതുമല്ലെങ്കില്‍ കവിത ഒരു നോട്ട്പാഡില്‍ എഴുതി, utf-8 എന്‍കോഡിംഗില്‍ *.txt ആയി സേവ് ചെയ്തു്, മെനു ബാറിലെ File->Open ഓപ്‌ഷന്‍ വഴി വൃത്തസഹായിയില്‍ തുറക്കാവുന്നതാണു്. 3. "എന്താണു് ചെയ്യേണ്ടതു്" എന്ന ചോയ്സ് ബോക്സില്‍ (റേഡിയോ ബട്ടണ്‍) "വൃത്തം കണ്ടുപിടിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. 4. കണ്ടുപിടിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക. "ഇവിടെ ഫലം കാണാം" എന്ന ടെക്സ്റ്റ് ബോക്സില്‍, ഗ്രിഡ് രൂപത്തില്‍ ഫലം കാണാവുന്നതാണു്. 5. ഗ്രിഡ്ഡിലെ ഓരോ സെല്ലിലും ക്ലിക്ക് ചെയ്താല്‍ താഴെയുള്ള സ്റ്റാറ്റസ് ബോക്സില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതാണു്. |
ചിത്രം 2: വൃത്തം കണ്ടുപിടിക്കുന്ന വിധം
|
B) വൃത്തം പരിശോധിക്കല്‍ ഒരു പ്രത്യേക വൃത്തത്തില്‍ എഴുതപ്പെട്ട കവിത ശരിയാണോ എന്നു് എങ്ങനെ മനസ്സിലാക്കാം എന്നതു് താഴെക്കൊടുത്തിരിക്കുന്നു. 1. വൃത്തസഹായി തുറക്കുക. 2. "ഇവിടെ പദ്യം എഴുതൂ" എന്ന ടെക്സ്റ്റ് ബോക്സില്‍, മുകളില്‍ (Section A, Step 2) പറഞ്ഞ രീതിയില്‍ തന്നെ കവിത എഴുതുക. 3. "എന്താണു് ചെയ്യേണ്ടതു്" എന്ന ചോയ്സ് ബോക്സില്‍ (റേഡിയോ ബട്ടണ്‍) "വൃത്തം പരിശോധിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. അപ്പോള്‍ തൊട്ടടുത്തുള്ള ഡ്രോപ് ഡൗണ്‍ ബോക്സ് (കോമ്പോ ബോക്സ്) ഉപയോഗക്ഷമമാകും. 4. മേല്‍പ്പറഞ്ഞ കോമ്പോ ബോക്സില്‍, ഏതു വൃത്തം പരിശോധിക്കണം എന്നു തിരഞ്ഞെടുക്കുക. 5. പരിശോധിക്കൂ എന്ന ബട്ടണ്‍ അമര്‍ത്തുക. "ഇവിടെ ഫലം കാണാം" എന്ന ടെക്സ്റ്റ് ബോക്സില്‍, ഗ്രിഡ് രൂപത്തില്‍ ഫലം കാണാവുന്നതാണു്. 6. ഗ്രിഡ്ഡിലെ ഓരോ സെല്ലിലും ക്ലിക്ക് ചെയ്താല്‍ താഴെയുള്ള സ്റ്റാറ്റസ് ബോക്സില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാവുന്നതാണു്. |
ചിത്രം 3: വൃത്തം പരിശോധിക്കുന്ന വിധം
|
നിബന്ധനകളും
നിയമങ്ങളും: 1. സംവൃതോകാരം ഉകാരവും വിരാമചിഹ്നവും ഉപയോഗിച്ചു് എഴുതുക (ഉദാ: ഉലകു്). വിരാമം മാത്രമിട്ടു് എഴുതിയാല്‍, അര മാത്ര വരുന്ന മറ്റ് വ്യഞ്ജനങ്ങളും (ഉദാ: വിദ്യുത്), ഒരു മാത്ര വരുന്ന സംവൃതോകാരമുള്ള വ്യഞ്ജനങ്ങളും (ഉദാ: പറഞ്ഞതു്), തമ്മിലുള്ള വ്യത്യാസം, കമ്പ്യൂട്ടറിനു് മനസ്സിലാവില്ല. 2. തത്കാലം സംസ്കൃത വൃത്തങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. മാത്രാവൃത്തങ്ങള്‍ക്കും ഭാഷാവൃത്തങ്ങള്‍ക്കും കൂടുതല്‍ പഠനം ആവശ്യമുള്ളതു കൊണ്ടു് അവ അടുത്ത വേര്‍ഷനിലേ ഉള്‍പ്പെടുത്തുകയുള്ളൂ. വൃത്തമഞ്ജരി പ്രകാരം നോക്കുകയാണെങ്കില്‍ വൃത്തം നമ്പര്‍ 293 വരെയുള്ള എല്ലാ വൃത്തങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു പറയാം. അര്‍ദ്ധസമവൃത്തങ്ങളും വിഷമവൃത്തങ്ങളും ഉള്‍പ്പെടുത്തിയവയില്‍ പെടുന്നു. 3. ഒന്നോ, രണ്ടോ, മൂന്നോ വരി അടുപ്പിച്ചെഴുതി അതിനടുത്ത വരി കാലിയാക്കി വിടുകയാണെങ്കില്‍ അടുപ്പിച്ചെഴുതിയ വരികള്‍ ഒരു ശ്ലോകമായി കണക്കാക്കും. നാലോ അതില്‍ക്കൂടുതലോ വരികള്‍ എഴുതുകയാണെങ്കില്‍ ആദ്യത്തെ നാലു വരികള്‍ ഒരു ശ്ലോകമായി കണക്കാക്കും. ഉദാഹരണത്തിനു്, 3 വരികള്‍ അടുപ്പിച്ചെഴുതുകയും പിന്നൊരു വരി കാലിയായി വിടുകയും ചെയ്താല്‍, 3 വരിയുള്ള ഒരു ശ്ലോകമായും, 8 വരികള്‍ അടുപ്പിച്ചെഴുതിയാല്‍ 4 വരികള്‍ വീതമുള്ള രണ്ടു ശ്ലോകമായും കണക്കാക്കും. 9 വരികള്‍ അടുപ്പിച്ചു് എഴുതുകയാണെങ്കില്‍, 4, 4, 1 വരികളുള്ള മൂന്നു് ശ്ലോകങ്ങളായി കണക്കാക്കും. ചുരുക്കിപ്പറഞ്ഞാല്‍ എഴുതുന്ന രീതി അനുസരിച്ച് ഒരു ശ്ലോകത്തിനു് ഒന്നോ, രണ്ടോ, മൂന്നോ, നാലോ വരികള്‍ ഉണ്ടാകാം. |
ചിത്രം 4: തെറ്റുള്ള കവിത
കണ്ടുപിടിക്കുന്നതെങ്ങനെ
|
4. മേല്‍പ്പറഞ്ഞ ശ്ലോകനിയമപ്രകാരമുള്ള എത്ര
ശ്ലോകങ്ങള്‍ വേണമെങ്കിലും
കൊടുക്കാം. 200-ഇല്‍ കൂടുതല്‍ കൊടുക്കുകയാണെങ്കില്‍ അല്പം സമയം എടുക്കും
എന്നു മാത്രം.
5. അനുഷ്ടുപ്പ് ഛന്ദസ്സിലെ വിലക്ഷണ വൃത്തങ്ങളായ വക്ത്രം, പത്ഥ്യാവക്ത്രം, വിപരീതപത്ഥ്യാവക്ത്രം, ചപലാവക്ത്രം, ഭവിപുല, നവിപുല, രവിപുല, മവിപുല, തവിപുല, അനുഷ്ടുപ്പ് എന്നീ വൃത്തങ്ങള്‍ക്ക്, വൃത്തം കണ്ടുപിടിക്കണമെങ്കിലും വൃത്തം പരിശോധിക്കണമെങ്കിലും കുറഞ്ഞതു് നാലു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. അതായത് ഒരു വരി മാത്രം കൊടുത്ത് വൃത്തം കണ്ടുപിടിക്കാന്‍ പറഞ്ഞാല്‍, ശരിയാണെങ്കില്‍ കൂടി, വൃത്തസഹായി, "അറിയില്ല" എന്നു് പറഞ്ഞു് കൈ മലര്‍ത്തും. വൃത്തം പരിശോധിക്കാന്‍ പറഞ്ഞാല്‍, മൂന്നു വരി കുറവാണെന്നു പറയും. 6. മേല്‍പറഞ്ഞ ഉപാധി മറ്റു വിഷമവൃത്തങ്ങള്‍ക്കും ബാധകമാണു്. 7. അര്‍ദ്ധസമവൃത്തങ്ങള്‍ക്ക് വൃത്തം കണ്ടുപിടിക്കണമെങ്കില്‍ കുറഞ്ഞതു് രണ്ടു വരി വേണമെന്നു് ശഠിക്കുന്നുണ്ടു്. വൃത്തം പരിശോധിക്കണമെങ്കില്‍ നാലു വരിയും വേണം. 8. കവിത എഴുതുമ്പോള്‍ യതി ഉള്ളിടത്ത് ഒരു സ്പേസ് അല്ലെങ്കില്‍ '/' ചിഹ്നം ഇടേണ്ടതാണു്. ഇല്ലെങ്കില്‍ വൃത്തസഹായി, കവിതയ്ക്കു യതിഭംഗം ഉണ്ടെന്നു് ആരോപിക്കും. കമ്പ്യൂട്ടറിനെ യതി മനസ്സിലാക്കിപ്പിക്കാന്‍ വേറെ വഴിയില്ലാത്തതു കൊണ്ടാണു് ഇങ്ങനെയൊരു നിയമം കൊണ്ടു വരേണ്ടി വന്നതു്. 9. വൃത്തസഹായിയുടെ കൂടെ vruthalakshanam.txt എന്ന ഒരു ഫയല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വൃത്തമഞ്ജരി പ്രകാരമുള്ള ആദ്യത്തെ 293 വൃത്തങ്ങള്‍ക്കു് ഏ. ആര്‍. കൊടുത്ത ലക്ഷണങ്ങള്‍ (ചില മാറ്റങ്ങളോടെ) അടങ്ങിയിട്ടുണ്ട്. വൃത്തസഹായിയുടെ ഡെമോ വേണമെങ്കില്‍ ഈ ഫയല്‍ File->Open വഴി ലോഡ് ചെയ്തു് "വൃത്തം കണ്ടുപിടിക്കൂ" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുത്തു്, "കണ്ടുപിടിക്കൂ" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി. |
ചിത്രം 5: തെറ്റുള്ള കവിത പരിശോധിക്കുന്നതെങ്ങനെ
|
പ്രശ്നങ്ങള്‍,
കുഴപ്പങ്ങള്‍, അഥവാ ബഗ്ഗുകള്‍: ബഗ്ഗുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാം. |
|
License and
Disclaimer: Vrutha Sahayi - An application that helps one to find/check the "vrutham" (metrics) of a given Malayalam poem. Authors: Sushen V Kumar <sushku at yahoo dot com>, Sanjeev Kozhisseri <sanjvkoz at yahoo dot com> Vrutha Sahayi is free software; you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation; either version 2 of the License, or (at your option) any later version. Vrutha Sahayi is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details. You should have received a copy of the GNU General Public License along with Vrutha Sahayi; if not, write to the Free Software Foundation, Inc., 51 Franklin St, Fifth Floor, Boston, MA 02110-1301 USA |